സഅദിയ്യയില്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമവും സ്വാഗതസംഘ രൂപീകരണവും നാളെ 

Jul 24, 2026 - 10:24
Jul 24, 2026 - 10:26
സഅദിയ്യയില്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമവും സ്വാഗതസംഘ രൂപീകരണവും നാളെ 
സഅദിയ്യയില്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമവും സ്വാഗതസംഘ രൂപീകരണവും നാളെ 

ദേളി: സഅദിയ്യയുടെ പ്രഥമ സെക്രട്ടറിയായിരുന്ന കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍ സഅദിയ്യ പ്രിന്‍സിപ്പളായിരുന്ന എ കെ അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമവും താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നീ മഹത്തുക്കളുടെ ആണ്ട് നേര്‍ച്ചയുടെ സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷനും നാളെ ശനി ദേളി സഅദിയ്യയില്‍ നടക്കും. രാവിലെ 9.30ന് നടക്കുന്ന നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി നേതൃത്വം നല്‍കും. തുടര്‍ന്ന് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ കല്ലട്ര മാഹിന്‍ ഹാജി എം എല്‍ എ ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ആമുഖ പ്രഭാഷണം നടത്തും. പി മുഹമ്മദ് സ്വാലിഹ് സഅദി ഖത്മുല്‍ ഖുര്‍ആന്‍ മജ്ലിസിന് നേതൃത്വം നല്‍കും. 

കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അഷ്റഫ് സഅദി മല്ലൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ഉബൈദുല്ലാഹി സഅദി നദ്‌വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി പ്രസംഗിക്കും. സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ്, അലിക്കുഞ്ഞി ദാരിമി തളിപ്പറമ്പ്, അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, അബ്ദുല്ലത്തീഫ് സഅദി കൊട്ടില, എം എ അബ്ദുല്‍ വഹാബ്, അബദുല്‍ ഖാദിര്‍ സഅദി കൊല്ലംപാടി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, റഈസ് മുഈനി, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, എ കെ അബ്ദുല്‍ വാഹിദ് സഅദി, കെ പി അനസ് ഹംസ അമാനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍, ശരീഫ് കല്ലട്ര സംബന്ധിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് മാണിക്കോത്ത് നന്ദിയും പറയും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0