ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മുഹമ്മദ് നഈം 

Jul 24, 2026 - 14:35
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മുഹമ്മദ് നഈം 

കന്യപ്പാടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി പാടലഡുക്ക ബി സി റോഡ് സ്വദേശി മുഹമ്മദ് നഈം. 200 ജനറൽ നോളജ് ചോദ്യങ്ങൾക്ക് 10 മിനിറ്റും 25 സെക്കൻഡും കൊണ്ട് കൃത്യമായി ഉത്തരം നൽകിയാണ് ഏഴു വയസ്സുകാരനായ നഈം ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ചെറുപ്രായത്തിൽ തന്നെ പൊതുവിജ്ഞാന രംഗത്ത് അസാധാരണ മികവ് തെളിയിച്ച നഈം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയതോടെ നാടിനും കുടുംബത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. പാടലഡുക്ക ബി സി റോഡിലെ നൗഷാദ് – ഫാത്തിമത്ത് നസീഹ ദമ്പതികളുടെ മകനാണ്. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട മുഹമ്മദ് നഈമിനെ നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ അനുമോദിച്ചു.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 2
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1