വിവാഹാഘോഷം കണ്ണീരിലായി; ബെംഗളൂരുവിൽ നിന്നെത്തിയ സംഘം സഞ്ചരിച്ച കാർ മരത്തിലിടിച്ച് നാല് മരണം
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിനടുത്ത് ചാലോട് കൂടാളി കുംഭത്തിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മലയാളികളായ റിസ്‌വാൻ, കണ്ണൂർ അലവിൽ സ്വദേശി ഷാൻ, ഉത്തർപ്രദേശ് സ്വദേശികളായ പരം ഛേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രി 11.30 ഓടെയായിരുന്നു ദാരുണമായ സംഭവം. സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽ നിന്നും കാറിൽ വരികയായിരുന്നു ഇവർ. അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ഒരാൾ അപകടസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു.
വിവരമറിഞ്ഞ് മട്ടന്നൂർ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ചാലയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു യുവാവ് നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0