കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവെ ട്രാക്കിന് സമീപം; പതിനാറുകാരൻ കസ്റ്റഡിയിൽ
മലപ്പുറം: കഴിഞ്ഞ ദിവസം കരുവാരക്കുണ്ടിൽ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് വൺ വിദ്യാർത്ഥിയായ പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ഒരേ സ്കൂൾ വിദ്യാർത്ഥികളാണ്. കഴിഞ്ഞ ദിവസം മുതൽ കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിലാണ് പതിനാറുകാരൻ കുറ്റം സമ്മതിച്ചത്. ഇവർ നേരത്തേ അടുപ്പത്തിലായിരുന്നതായാണ് ലഭിക്കുന്ന വിവരം.
പെൺകുട്ടിയെ ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് മാതാവ് പരാതി നൽകിയിരുന്നതായും തുടർന്ന് ആൺ സുഹൃത്തിനെ പൊലീസ് താക്കീത് ചെയ്തതിരുന്നതായും പറയുന്നുണ്ട്. ഇന്നലെ വൈകിട്ട് ഇരുവരും വാണിയമ്പലത്ത് വാഹനത്തിൽ എത്തിയതാണെന്നാണ് പൊലീസ് കരുതുന്നത്. പാണ്ടിക്കാട് തൊടിയപ്പുലം റെയിൽവെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെനെ വിവരം അറിയിച്ചത്. സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് അറിയിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



