ഈ വർഷം കൊല്ലപ്പെട്ടത് 67 മാധ്യമപ്രവർത്തകർ; 29 പേരും ഫലസ്‌തീൻ റിപ്പോർട്ടർമാർ

Dec 12, 2025 - 17:20
ഈ വർഷം കൊല്ലപ്പെട്ടത് 67 മാധ്യമപ്രവർത്തകർ; 29 പേരും ഫലസ്‌തീൻ റിപ്പോർട്ടർമാർ

പാരിസ്: ആഗോളതലത്തിൽ ഈ വർഷം കൊല്ലപ്പെട്ട പത്രപ്രവർത്തകരിൽ അധികവും ഫലസ്‌തീൻ റിപ്പോർട്ടർമാരെന്ന് പഠന റിപ്പോർട്ട്. റിപോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്സ് ആർ എസ് എഫ് ഇന്നലെ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. ഗസ്സയിൽ വംശഹത്യ നടത്തിയ ഇസ്റാഈൽ സേന 29 ഫലസ്‌തീൻ റിപോർട്ടർമാരെയാണ് കൊന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയവരായി ഇസ്രായേൽ ഇടം നേടുന്നത്.

ഈ വർഷം മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട യുക്രൈനും നാല് മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടമായ സുഡാനുമാണ് മാധ്യമപ്രവർത്തനത്തിന് വളരെ അപകടകരമായ രാജ്യങ്ങൾ. ആഗോളതലത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ വർഷം 66 ആയിരുന്നത് ഈ വർഷം 67 ആയി ഉയർന്നത് സായുധ സംഘട്ടനങ്ങളിൽ മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിൽ അന്താരാഷ്ട്ര സംഘടനകൾ പരാജയപ്പെട്ടത് കാരണമെന്നാണ് ആർ എസ് എഫ് വിലയിരുത്തൽ.

മാധ്യമപ്രവർത്തന ജോലിയുടെ പേരിൽ ഈ വർഷം ജയിലിലടക്കപ്പെട്ടവരിൽ കൂടുതൽ പേർ ചൈനയിയിൽ നിന്നുള്ളവരാണ്. ഈ മാസം ഒന്ന് വരെയുള്ള കണക്കനുസരിച്ച് 47 രാജ്യങ്ങളിലായി 503 പത്രപ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. 37 രാജ്യങ്ങളിലായി 135 മാധ്യമപ്രവർത്തകരെ കാണാതായി. 20 പേർ നിലവിൽ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നും റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. 26 മാസത്തെ കാലയളവിൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ക്രൂരതകളിൽ ഏകദേശം 300 പത്രപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0