കേരള സാഹിത്യോത്സവിൽ തുടർച്ചയായി ഒന്നാം സ്ഥാനം; തിളക്കമാർന്ന നേട്ടവുമായി അബ്ദുൽ ജലീലും മുഹമ്മദ് ഹനീഫും
പുത്തിഗെ: എസ് എസ് എഫ് ആലപ്പുഴയിൽ സംഘടിപ്പിച്ച 33-ാമത് കേരള സാഹിത്യോത്സവില്‍ അഭിമാന നേട്ടം കൈവരിച്ച് മുഹിമ്മാത്ത് കുല്ലിയ്യ വിദ്യാര്‍ത്ഥികളായ അബ്ദുല്‍ ജലീലും മുഹമ്മദ് ഹനീഫയും. പോസ്റ്റര്‍ ഡിസൈനിംഗ് മത്സരത്തിൽ സംസ്ഥാന തലത്തിൽ തുടർച്ചയായാണ് ജലീൽ ഒന്നാം സ്ഥാനം നേടുന്നത്. ജനറൽ വിഭാഗം ചുമരെഴുത്തിൽ രണ്ടാം സ്ഥാനവും നേടി. യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ സാഹിത്യോത്സവുകളില്‍ പ്രതിഭാത്വം തെളിയിച്ച് ശ്രദ്ധേയനായ ജലീൽ കഴിഞ്ഞ ജില്ലാ സാഹിത്യോത്സവ് വേദി നിർമ്മാണത്തിലടക്കം തന്റെ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. മുഹമ്മദ് ഹനീഫ ജൂനിയർ സോഷ്യൽ ടെസ്റ്റിൽ മൂന്നാം സ്ഥാനവും നേടി. മുഹിമ്മാത്ത് കുല്ലിയ്യ വിദ്യാർത്ഥികളായ ഇരുവരെയും സ്ഥാപന ഭാരവാഹികളും അധ്യാപകരും അഭിനന്ദിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0