അമേരിക്ക ആക്രമണത്തിന് പിന്നാലെ ജോർദാനിലും ബഹ്‌റൈനിലും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ

Jun 10, 2026 - 11:38
Jun 10, 2026 - 11:42
അമേരിക്ക ആക്രമണത്തിന് പിന്നാലെ ജോർദാനിലും ബഹ്‌റൈനിലും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ

ടെല്‍അവീവ്: ഇറാനില്‍ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിയുമായി ഇറാന്‍. ജോര്‍ദാനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. ദീര്‍ഘ ദൂര ഖര ഇന്ധന മിസൈലുകള്‍ ഉപയോഗിച്ചാണ് അല്‍ അസ്‌റഖില്‍ ആക്രമണം നടത്തിയത്. ബഹ്‌റൈനിലെ അമേരിക്കന്‍ ഫിഫ്ത് ഫ്‌ളീറ്റിലും ആക്രമണം നടത്തിയിട്ടുണ്ട്. കുവൈറ്റിലും ആക്രമണത്തിന് മുന്നോടിയായുള്ള സൈറണ്‍ മുഴങ്ങി. ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഹോര്‍മൂസ് കടലിടുക്കിന് ചുറ്റുമുള്ള വായു പ്രതിരോധ, റഡാര്‍ സംവിധാനങ്ങള്‍ക്ക് നേരെയും ഇറാന്റെ തുറമുഖ നഗരമായ സിറിക്, ബന്‍ഡാര്‍ അബ്ബാസ്, ഹോര്‍മൂസിന്റെ അതിര്‍ത്തിയായ ഖ്വേഷം ഐലാന്റ് എന്നിവിടങ്ങിലുമാണ് അമേരിക്കയുടെ ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് ജലസംഭരണികള്‍ തകര്‍ന്നതായി ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങും (ഐആര്‍ഐബി) റിപ്പോര്‍ട്ട് ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0