മുഹിമ്മാത്ത് മീലാദ് വിളംബര റാലി 13ന് മുള്ളേരിയയിൽ 

Aug 4, 2026 - 11:15
Aug 4, 2026 - 11:20
മുഹിമ്മാത്ത് മീലാദ് വിളംബര റാലി 13ന് മുള്ളേരിയയിൽ 

മുള്ളേരിയ: തിരുനബി(സ) ജന്മദിന മാസത്തിൻ്റെ വരവറിയിച്ച് 'ഖൽബിലുണ്ട് എൻ്റെ നബി' എന്ന പ്രമേയത്തിൽ മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മീലാദ് വിളംബര റാലി ഈ മാസം 13ന്  മുള്ളേരിയയിൽ വെച്ച് നടക്കും. പ്രവാചകർ മുഹമ്മദ് നബി(സ) തങ്ങളുടെ ജീവിതവും അധ്യാപനങ്ങളും വരും തലമുറക്ക് പകർന്നു കൊടുക്കുന്നതിന് വേണ്ടി മുഹിമ്മാത്ത് സ്ഥാപകൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ രൂപം നൽകിയ ഫൗണ്ടേഷൻ്റെ ഇരുപത്തിരണ്ടാമത് എഡിഷൻ പ്രോഗ്രാമാണ് ഈ വർഷം നടക്കുന്നത്.

ഒരു മാസം നീണ്ട് നിൽക്കുന്ന കാമ്പയിനിൽ വിളംബരം, ഉദ്ഘാടനം, പ്രകീർത്തനം, പ്രഭാഷണം, കാരുണ്യ സ്പർശം, മാഉ മുബാറക്, തബറുക്, കലാ മത്സര പരിപാടികൾ തുടങ്ങി വ്യത്യസ്തമായ പരിപാടികൾ നടക്കും. 13ന് നടക്കുന്ന വിളംബര റാലിയിൽ മുഹിമ്മാത്തിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആയിരത്തിലേറെ വരുന്ന വിദ്യാർത്ഥികളും അധ്യാപകരും പ്രസ്ഥാന പ്രവർത്തകരും അണിനിരക്കും.

ഗാളിമുഖം ഖലീൽ സ്വലാഹിൽ നടന്ന മുള്ളേരിയ സോൺ മുസ്ലിം ജമാഅത് നേതൃ സംഗമത്തിൽ വിളംബര റാലിയുടെ പ്രഖ്യാപനം സയ്യിദ് ഇമ്പിച്ചി തങ്ങൾ  നിർവ്വഹിച്ചു. ജമാൽ സഖാഫി ആദൂർ അധ്യക്ഷത വഹിച്ചു. മൂസ സഖാഫി കളത്തൂർ വിഷയാവതരണം നടത്തി. ഉമർ സഖാഫി കർന്നൂർ, അബ്ദുറസാഖ് സഖാഫി പള്ളങ്കോട്, സുലൈമാൻ സഅദി, ഇബ്രാഹിം സഅദി പള്ളത്തൂർ, അജ്മാൻ ഹാജി, ഹസൈനാർ മിസ്ബാഹി, സവാദ് ആലൂർ, ഹല്ലാജ സഖാഫി ആദൂർ, മുഹമ്മദ് ബെദ്രഡി, റാഷിദ് ഹിമമി പള്ളത്തൂർ, അബ്ദുള്ള പരപ്പ, സ്വാദിഖ് ഹിമമി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം സ്വാഗതവും ഹാഫിള് അബ്ദുൽ മജീദ് സഖാഫി പള്ളപ്പാടി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 4
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0