അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 20 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 20 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ടതോടെ ആകെ 39 രാജ്യങ്ങൾക്ക് യു എസിൻ്റെ യാത്രാ വിലക്ക് നേരിടേണ്ടിവരും. ലാവോസ്, സിയറ ലിയോൺ, ബുർകിന ഫാസോ, മാലി, നൈജർ, ദക്ഷിണ സുഡാൻ, സിറിയ എന്നീ രാജ്യങ്ങളാണ് പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അങ്കോള, ആൻ്റിഗ്വ ആൻഡ് ബർബുഡ, ബെനിൻ, കോട്ട് ഡി ഐവോയർ, ഡൊമിനിക, ഗാബോൺ, ദ ഗാംബിയ, മലാവി, മൗറിറ്റാനിയ, നൈജീരിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്‌വേ എന്നീ 15 രാജ്യങ്ങളെ ഭാഗിക വിലക്കിന്റെ പട്ടികയിൽ ഉൾപ്പെടുത്തി. സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് നടപടി. അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്നാണ് അമേരിക്കൻ നിലപാട്. യു എസിൻ്റെ സംസ്കാരം, സർക്കാർ, സ്ഥാപനങ്ങൾ, ഭരണഘടനാപരമായ മൂല്യങ്ങൾ എന്നിവയെ അസ്ഥിരപ്പെടുത്താൻ സാധ്യതയുള്ളവരെയും തടയുമെന്ന് അമേരിക്ക അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



