കാറിടിച്ച് നിർത്താതെ പോയ കേസിൽ സിനിമാ നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റില്‍ 

Feb 6, 2026 - 15:30
കാറിടിച്ച് നിർത്താതെ പോയ കേസിൽ സിനിമാ നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റില്‍ 

തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബിന് മുന്നിൽ കഴിഞ്ഞ ദിവസം രാത്രി കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിനിമാ നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റിലായി. കാറിടിച്ച് നിർത്താതെ പോയ കേസിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെ കേസെടുത്തു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.

ബൈക്ക് തന്റെ കാറിൽ വന്നിടിക്കുകയായിരുന്നുവെന്ന് മണിയൻപിള്ള രാജു പറഞ്ഞു. കാറോടിച്ചത് ഞാൻ തന്നെയാണ്. താനൊരു രോഗിയായ കാരണത്താൽ പെട്ടന്ന് ഭയന്നുപോയതിനാൽ കാറിൽ നിന്നും പുറത്തിറങ്ങിയില്ല. പതുക്കെയാണ് റോഡ് ക്രോസ് ചെയ്‌തത്‌. സുഹൃത്തുക്കളെ വിളിച്ച് അപകടം നടന്നിട്ടുണ്ടെന്നും ആംബുലൻസ് ഏർപ്പാടാക്കണമെന്നും പറഞ്ഞു. രാവിലെ പോലീസിൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്‌തിട്ടുണ്ടെന്നും മണിയൻ പിള്ള രാജു വ്യക്തമാക്കി. രാത്രി തന്നെ നടന്റെ വീട്ടിൽ പോലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0