ഇന്ത്യൻ റിപബ്ലിക് ദിനാഘോഷം വിപുലമാക്കാനൊരുങ്ങി പ്രവാസികൾ 

Jan 25, 2026 - 13:41
ഇന്ത്യൻ റിപബ്ലിക് ദിനാഘോഷം വിപുലമാക്കാനൊരുങ്ങി പ്രവാസികൾ 

ദുബൈ: 2026 ജനുവരി 26 ഇന്ത്യയുടെ എഴുപത്തിയേഴാം റിപബ്ലിക് ദിനാഘോഷം വിപുലമാക്കാനൊരുങ്ങി പ്രവാസി സമൂഹം. ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ റിപബ്ലിക് ദിനാഘോഷമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ യു എ ഇയിലെ വിവിധ എമിറേറ്റുകളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള വേദികൂടിയായി ഈ ആഘോഷങ്ങൾ മാറും. നാളെ രാവിലെ അബൂദബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലും ദേശീയ പതാക ഉയർത്തും. ദുബൈയിലെ വിവിധ തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും സാംസ്കാരിക പരിപാടികളും പരേഡുകളും സൗഹാർദ്ദ സന്ദേശ വേദികളും സംഘടിപ്പിക്കും. റിപബ്ലിക് ദിനാഘോഷത്തിലെ പ്രധാന ആകർഷണം ദുബൈ സ്പോർട്സ് സിറ്റിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന മെഗാ റിപബ്ലിക് ഷോ യാണ്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന നൃത്ത രൂപങ്ങളും പ്രശസ്‌ത കലാകാരന്മാർ അണിനിരക്കുന്ന സംഗീത നിശകളും ഷോയുടെ ഭാഗമായി നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0