അക്രമികളുടെ വെടിയേറ്റ് ആം ആദ്മി നേതാവിന് ദാരുണാന്ത്യം
ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ ആം ആദ്‌മി പാർട്ടി നേതാവിനെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. ഇന്ന് രാവിലെയുണ്ടായ വെടിവെപ്പിൽ ലക്കി ഒബ്‌റോയിയാണ് കൊല്ലപ്പെട്ടത്. ഒബ്‌റോയ് തൻ്റെ കാർ പാർക്ക് ചെയ്യുന്നതിനിടെ ഇരുചക്രവാഹനത്തിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഏകദേശം അഞ്ച് വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ശരീരത്തിൽ തുളച്ചു കയറി. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തി വരികയാണ്. കൊലപാതകത്തിന് പിന്നാലെ പഞ്ചാബിലെ ക്രമസമാധാന നില തകരാറിലാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഭരണകക്ഷി നേതാക്കൾക്ക് പോലും സുരക്ഷയില്ലെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താണെന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
1
Sad
0
Wow
0



