ദുബൈയിൽ സ്വയംഭരണ ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡെലിവറി സംവിധാനം ഉടൻ ആരംഭിക്കുന്നു 

Nov 25, 2025 - 14:06
ദുബൈയിൽ സ്വയംഭരണ ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡെലിവറി സംവിധാനം ഉടൻ ആരംഭിക്കുന്നു 

ദുബൈ: പൂർണമായും സ്വയംഭരണ ഡ്രോണുകൾ ഉപയോഗിച്ച് താമസക്കാർക്ക് ഉൽപ്പന്നങ്ങൾ 15 മിനിറ്റിനുള്ളിൽ എത്തിക്കുന്നതിനായി ഡെലിവറി സംവിധാനം ഉടൻ ആരംഭിക്കുമെന്ന് ഇ-കൊമേഴ്സ് കമ്പനിയായ നൂൺ പ്രഖ്യാപിച്ചു. അബൂദബി ഓട്ടോണോമസ് വീക്കിൻ്റെ ഭാഗമായി നടന്ന സ്‌മാർട്ട്, സ്വയംഭരണ സാങ്കേതികവിദ്യകളുടെ അന്താരാഷ്ട്ര പ്രദർശനമായ "ഡ്രിഫ്റ്റ് എക്‌സി'ൽ നൂൺ ഈ സാങ്കേതികവിദ്യ പ്രദർശിപ്പിച്ചു. യു എ ഇയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.

ഭക്ഷണ സാധനങ്ങൾ മുതൽ കളിപ്പാട്ടങ്ങൾ, വ്യക്തിഗത പരിചരണ ഉത്പന്നങ്ങൾ വരെ നൂൺ മിനിറ്റ്സ് പ്രദർശനത്തിൽ പങ്കെടുത്ത സന്ദർശകർക്ക് ഓർഡർ ചെയ്യാൻ അവസരം നൽകിയിരുന്നു. രണ്ടു ദിവസത്തെ പരിപാടിയിൽ 50-ൽ അധികം ഡെലിവറികൾ നടന്നു.  അവർക്ക് 15 മിനിറ്റിനുള്ളിൽ ഓട്ടോണോമസ് ഡ്രോൺ വഴി ഉത്പന്നങ്ങൾ ലഭിച്ചു. നഗരത്തിലോ വിദൂര പ്രദേശങ്ങളിലോ താമസിക്കുന്നവർക്ക് അവരുടെ ഓർഡർ വേഗത്തിലും വിശ്വസനീയമായും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തി ഡെലിവറിയുടെ കാര്യത്തിൽ ഒരു പുതിയ നിലവാരം സ്ഥാപിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപയോക്താക്കൾക്ക് മൊബൈൽ അപ്ലിക്കേഷൻ വഴി ഡ്രോൺ ഡെലിവറി ഓപ്ഷൻ തിരഞ്ഞെടുക്കാനും തത്സമയ ട്രാക്കിംഗും ലഭ്യമാകും. ദ്വീപുകൾ, ഫാമുകൾ, പുതിയ റെസിഡൻഷ്യൽ സോണുകൾ തുടങ്ങിയ വിദൂര പ്രദേശങ്ങളിൽ ഡെലിവറി ജീവനക്കാരെക്കാൾ വേഗത്തിലും എളുപ്പത്തിലും എത്താൻ സാധിക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0