ദുബൈ ഗ്രാന്‍ഡ് മീലാദ് സില്‍വര്‍ ജൂബിലി ഒക്ടോബർ നാലിന്; ടോളറന്‍സ് അവാര്‍ഡ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക്

Oct 2, 2025 - 12:05
ദുബൈ ഗ്രാന്‍ഡ് മീലാദ് സില്‍വര്‍ ജൂബിലി ഒക്ടോബർ നാലിന്; ടോളറന്‍സ് അവാര്‍ഡ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക്

ദുബൈ: ഒക്ടോബർ നാലിന് ദുബൈ ഹോർ അൽ അൻസിൽ നടക്കുന്ന ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഗ്രാൻഡ് ടോളറൻസ് അവാർഡ് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് സമ്മാനിക്കും. മത, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലെ ഏഴ് പതിറ്റാണ്ടിലേറെയായുള്ള നിസ്തുല സേവനം പരിഗണിച്ചാണ് കാന്തപുരത്തെ അവാർഡിനായി തിരഞ്ഞെടുത്തത്. സഹിഷ്ണുതയും മതസൗഹാർദവും ജീവിതവ്രതമാക്കിയ മാനവികതയുടെ ആഗോള മുഖമായി മാറിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി ശൈഖ് അബൂബക്കർ അഹ്മദിനുള്ള പ്രവാസ ലോകത്തിന്റെ ആദരവായാണ് സിൽവർ ജൂബിലി ആഘോഷിക്കുന്ന ദുബൈ ഗ്രാൻഡ് മീലാദ് സമ്മേളനം ഈ അവാർഡ് നൽകുന്നത്. ഹോർ അൽ അൻസ് ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന ഗ്രാൻഡ് ടോളറൻസ് കോൺഫറൻസിൽ അറബ് ലോകത്തിലെ സമുന്നത വ്യക്തിത്വങ്ങൾ ഉൾപ്പെടെ മത, രാഷ്ട്രീയ, വാണിജ്യ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. പതിനായിരത്തിൽപരം ആളുകളെ ഉൾക്കൊള്ളാവുന്ന വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.

പരിപാടിയുടെ ഭാഗമായി നടന്ന പത്ര സമ്മേളത്തിൽ സ്വാഗതസംഘം അഡൈ്‌വസറി ബോർഡ് വൈസ് ചെയർമാനും ഫ്ളോറ ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടറുമായ ഹസ്സൻ ഹാജി അവാർഡ് പ്രഖ്യാപനം നടത്തി. അഡൈ്‌വസർ ബോർഡ് ഡയറക്ടർമാരായ ഡോ. മുഹമ്മദ് ഖാസിം, ഡോ. കരീം വെങ്കിടങ്ങ്, ഡോ. സലാം സഖാഫി, സലാം കോളിക്കൽ, പി ടി എ മുനീർ, നിയാസ്, സമീർ, നസീർ ചൊക്ലി, മുനീർ പാണ്ടിയാല, സഹൽ പുറക്കാട് സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0