സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് വിട പറഞ്ഞു
സൗദി: സൗദി ഗ്രാൻഡ് മുഫ്‌തി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഷെയ്ഖിന് വിട. 82 വയസ്സായിരുന്നു. ഖബറടക്കം വൈകുന്നേരം റിയാദിൽ നടക്കും. അസർ നിസ്കാരത്തിന് ശേഷം മക്കയിലെ ഗ്രാൻഡ് മസ്ജിദിലും മദീന പള്ളിയിലും ഉൾപ്പെടെ രാജ്യത്തുടനീളമുള്ള പള്ളികളിൽ മയ്യിത്ത് നിസ്കാരം നിർവഹിക്കാൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസിസ് ഉത്തരവിട്ടു.
1999ലാണ് അൽ ഷെയ്ഖ് സൗദി ഗ്രാൻ്റ് മുഫ്‌തിയായി നിയമിതനായത്. മുതിർന്ന പണ്ഡിതരുടെ കൗൺസിൽ ചെയർമാൻ, ഇസ്ലാമിക് റിസർച്ച് ആൻഡ് ഇഫ്ത് ജനറൽ പ്രസിഡൻസി ചെയർമാൻ എന്നീ പദവികൾ വഹിച്ചിരുന്നു. 1943 നവംബർ 30 ന് മക്കയിലാണ് ഷെയ്ഖ് അൽ ഷെയ്ഖിൻ്റെ ജനനം. ചെറുപ്രായത്തിൽ തന്നെ ഖുർആൻ മനഃപാഠമാക്കിയ ശേഷം ശരീഅത്ത് പഠനം നടത്തി. സർവകലാശാലകളിലെ അക്കാദമിക് കൗൺസിലുകളിൽ അംഗമായി. റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ പ്രസംഗകനായും നിമ്ര പള്ളിയിൽ പ്രമുഖ പ്രസംഗകനായും സേവനമനുഷ്‌ഠിച്ചു. ഫത്വകളുടെ ശേഖരം, ഇസ്ലാമിക സിദ്ധാന്തങ്ങളെക്കുറിച്ചുള്ള കൃതികൾ, നിയമപരവും നിഷിദ്ധവുമായ കാര്യങ്ങളെക്കുറിച്ചുള്ള രചനകൾ എന്നിവയുൾപ്പെടെ ശരീഅത്ത് മേഖലയിൽ നിരവധി രചനകൾ ഷെയ്ഖ് അൽ ഷെയ്ഖ് നടത്തിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


