ഗൂഗിള്‍ പേ സംവിധാനം സൗദി അറേബ്യയിലും; പ്രഖ്യാപനവുമായി സെന്‍ട്രല്‍ ബാങ്ക്
റിയാദ്: ഗൂഗിൾ പേ സംവിധാനം സൗദി അറേബ്യയിലുടനീളം വ്യാപിപ്പിക്കുമെന്ന് വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്. സൗദി അറേബ്യയിലെ നാഷണൽ പേയ്മെന്റ് സിസ്റ്റം (മാഡ) വഴിയാണ് ഗൂഗിൾ പേ പ്രവർത്തിക്കുക. 2026 ഓടെ അലിപേ+ പേയ്മെന്റുകൾ സ്വീകരിക്കുന്നത് സാധ്യമാക്കുന്നതിനായി സാമ ബാങ്ക് ആന്റ് ഇൻ്റർനാഷണലുമായി ഒരു കരാറിൽ ഒപ്പുവച്ചു. രണ്ട് കമ്പനികളും രാജ്യത്തിൻ്റെ ദേശീയ പേയ്മെൻ്റ് സിസ്റ്റം ഉപയോഗിക്കുമെന്ന് മാഡ പ്രസ്‌താവനയിൽ പറഞ്ഞു.
സൗദി വിഷൻ 2030-ൻ്റെ ഭാഗമായാണ് ഈ നീക്കങ്ങൾ. സൗദി വിഷൻ 2030-ന്റെ പ്രധാന ഘടകങ്ങളിലൊന്നായ ഫിനാൻഷ്യൽ സെക്ടർ ഡെവലപ്മെൻ്റ് പ്രോഗ്രാമിൻ്റെ ലക്ഷ്യങ്ങളെ പിന്തുണച്ചുകൊണ്ട് സൗദി അറേബ്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം മെച്ചപ്പെടുത്താനുള്ള സാമയുടെ തുടർച്ചയായ ശ്രമങ്ങൾക്ക് ഇത് കരുത്തേകും. സാമ്പത്തിക രംഗം വികസിപ്പിക്കാനും, പണരഹിത ഇടപാടുകളുടെ വിഹിതം 2025-ഓടെ 70 ശതമാനമായി ഉയർത്താനും ലക്ഷ്യമിട്ടുള്ളതാണ് ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം. ലോകത്തിലെ ഏറ്റവും ഡിജിറ്റലായി മുന്നേറിയ രാജ്യങ്ങളിലൊന്നായി ഉറച്ചുനിൽക്കുന്ന സൗദി അറേബ്യയിലെ പേയ്മെൻ്റ് ആവാസവ്യവസ്ഥയാണ് ഈ പുരോഗതിയുടെ പ്രത്യേകതയെന്ന് സാമ ഗവര്‍ണര്‍ അയ്മാന്‍ അല്‍-സയാരി അഭിപ്രായപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


