കൂട്ടായ പ്രവര്‍ത്തനമാണ് വിജയത്തിന്റെ പാത: കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി
ദുബൈ: സംഘബലത്തിനാണ് ശക്തിയെന്നും ഒന്നിച്ചുനിന്നു കൂട്ടായപ്രവര്‍ത്തനം കൊണ്ട് സമൂഹത്തെ മൊത്തം ആത്മീയമായും ബൗദ്ധികമായും ഉയര്‍ത്താന്‍ സാധിക്കുമെന്നും ഇസ്ലാമില്‍ കൂട്ടായ ആരാധനകള്‍ക്ക് ഇരട്ടിയിലധികം പ്രതിഫലം നല്‍കിയത് തന്നെ ഇതിന്റെ ഉദാഹരണമാണെന്നും കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി പറഞ്ഞു. എസ് വൈ എസ് കാസര്‍ഗോഡ് ജില്ലാ ദുബൈ ഘടകം ദേര വെസ്റ്റ് ഹോട്ടല്‍ മെക്സിക്കന്‍ സി ഹാളില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഇബ്രാഹിം സഖാഫി തുപ്പക്കല്‍ ആധ്യക്ഷത വഹിച്ചു. ഐ സി ജന്റര്‍നാഷണല്‍ പ്രസിഡന്റ് മമ്പാട് അബ്ദുല്‍ അസീസ് സഖാഫി ഉദ്ഘാടനം ചെയ്തു. ഐ സി എഫ് നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് കരീം ഹാജി തളങ്കര ആശംസ പ്രസംഗം നടത്തി. ശംസുദ്ധീന്‍ പുഞ്ചാവി വാര്‍ഷിക റിപ്പോര്‍ട്ടും അബ്ദുല്ല ദേളി ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി അബ്ദു റസ്സാഖ് സഅദി കൊല്യം (പ്രസിഡന്റ്), ബി എന്‍ എ ഖാദര്‍ മൊഗ്രാല്‍ (ജനറല്‍ സെക്രട്ടറി), ശംസുദ്ധീന്‍ പുഞ്ചാവി (ഫിനാന്‍സ് സെക്രട്ടറി), അബ്ദുനാസര്‍ നഈമി (സംഘടനാ പ്രസിഡന്റ് ), റഹീം ഉപ്പിന(സംഘടനാ സെക്രട്ടറി), മുഹമ്മദലി ഹിമമി ചിപ്പാര്‍ (ദഅവ പ്രസിഡന്റ് ), അബ്ദുല്‍ റഹ്‌മാന്‍ സഖാഫി മുന്നൂര്‍ (ദഅവ സെക്രട്ടറി), അമീര്‍ ഹസ്സന്‍ കന്യാപ്പാടി (സാന്ത്വനം പ്രസിഡന്റ് ), കബീര്‍ മൊഗര്‍ (സാന്ത്വനം സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
ശംസുദ്ധീന്‍ പുഞ്ചാവി സ്വാഗതവും ബി എന്‍ എ ഖാദര്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


