ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിട്ടു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനി ഏകീകൃത അതോറിറ്റിക്ക് കീഴിൽ
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ മദ്രസ എഡ്യൂക്കേഷൻ ബോർഡ് സംസ്ഥാന സർക്കാർ പൂർണ്ണമായും പിരിച്ചുവിട്ടു. പകരം സംസ്ഥാനത്തെ മുഴുവൻ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി 'ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ നിയമം' ജൂലൈ 1 മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നു. ഇതോടെ 2016-ലെ മദ്രസ ബോർഡ് ആക്റ്റും അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും റദ്ദാക്കപ്പെട്ടു. പുതിയ നിയമപ്രകാരം രൂപീകരിച്ച 'ഉത്തരാഖണ്ഡ് സ്റ്റേറ്റ് മൈനോറിറ്റി എഡ്യൂക്കേഷൻ അതോറിറ്റി' ഇനിമുതൽ സംസ്ഥാനത്തെ മദ്രസകൾ ഉൾപ്പെടെയുള്ള മുഴുവൻ ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കും.
സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന മദ്രസകൾ അതോറിറ്റിയുടെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏക രാജ്യം, ഏക വിദ്യാഭ്യാസം' എന്ന ആശയത്തിന്റെ ഭാഗമായാണ് ഈ ചരിത്രപരമായ തീരുമാനമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അതേസമയം, മദ്രസകളുടെ സ്വയംഭരണാവകാശത്തെ ബാധിക്കുന്നതാണ് ഈ തീരുമാനമെന്ന രീതിയിൽ മുസ്ലിം സംഘടനകളിൽ നിന്നും പ്രതിപക്ഷത്തുനിന്നും വലിയ എതിർപ്പുകളും വിമർശനങ്ങളും ഉയരുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0