നീറ്റ് യുജി പുന:പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ 9 പേർ കസ്റ്റഡിയിൽ
പട്ന: നീറ്റ് യുജി പുനഃ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിഹാറിലെ ലഖിസരായ് ജില്ലയിലാണ് സംഭവം. ബയോമെട്രിക് ഓപ്പറേറ്റർമാരും ഇടനിലക്കാരും ഉൾപ്പെടെ ആൾമാറാട്ടത്തിന് പിന്നിൽ വൻ റാക്കറ്റെന്നാണ് സംശയം. ഓപ്പറേറ്റർമാർ ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യും. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ. കർശനമായ സുരക്ഷാ ക്രമീകരണങ്ങളിലാണ് ബീഹാറിൽ ഉടനീളം നീറ്റ്-യുജി പുനഃപരീക്ഷ നടത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0