നീറ്റ് പുന:പരീക്ഷക്ക് പിന്നാലെ ടെലഗ്രാം ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി
ന്യൂഡൽഹി: നീറ്റ് യു ജി 2026 പുന:പരീക്ഷക്ക് പിന്നാലെ ഇന്ത്യയിലുടനീളം താൽക്കാലികമായി നിരോധിച്ച മെസ്സേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി. ജൂൺ 21 ന് നടന്ന നീറ്റ് യു ജി 2026 പുന:പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും തട്ടിപ്പ് നടത്താനും സംഘടിത തട്ടിപ്പ് സംഘങ്ങൾ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ ടി എ) ആരോപിച്ചിരുന്നു. എൻ ടി എ യുടെ അഭ്യർത്ഥനയെ തുടർന്ന് ജൂൺ 16 മുതൽ 22 വരെ ടെലിഗ്രാം താൽക്കാലികമായി തടയാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ടെലഗ്രാമിന്റെ മെസ്സേജ് എഡിറ്റിങ് ഫീച്ചർ പ്രവർത്തന രഹിതമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജൂൺ 30 വരെ നിലനിൽക്കും. എന്നാൽ ഈ ആപ്പ് ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഇപ്പോഴും ലഭ്യമായിട്ടില്ല. നീറ്റ് പരീക്ഷാർത്ഥികളെ ലക്ഷ്യമിട്ട് തട്ടിപ്പ് നെറ്റ്‌വർക്കുകൾ പ്ലാറ്റ്‌ഫോം സംഘടിതമായി ഉപയോഗിക്കുന്നതിന് എതിരെ പൊതുതാത്പര്യം മുൻനിർത്തിയാണ് ഇരു നടപടികളും സ്വീകരിച്ചതെന്ന് എൻ ടി എ വ്യക്തമാക്കിയിരുന്നു. ടെലിഗ്രാമിന്റെ സേവനങ്ങൾ താൽക്കാലികമായി സസ്പെൻഡ് ചെയ്യാനും മെസ്സേജ് എഡിറ്റിങ് ഫീച്ചർ പ്രവർത്തനരഹിതമാക്കാനുമുള്ള കേന്ദ്രത്തിന്റെ തീരുമാനം ഈ മാസമാദ്യം ഡൽഹി ഹൈക്കോടതി ശരിവെച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0