ലക്ഷ്യം 15,000 പേരുടെ കൊലപാതകം; മുഹറം ദിനത്തിൽ വിഷഗുളികകൾ വിതരണം ചെയ്‌ത ഫയ്യാസ് പ്രേംജി എക്സ് മുസ്‍ലിമെന്ന് കണ്ടെത്തൽ
മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ പതിനയ്യായിരം പേരെ വിഷഗുളികകൾ നൽകി കൂട്ടക്കൊല ചെയ്യാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഫയാസ് പ്രേംജിയുടെ തീവ്രവാദ ചിന്താഗതികളിലേക്ക് വെളിച്ചം വീശുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ വർഷങ്ങൾക്ക് മുമ്പ് ഇസ്ലാം മതം ഉപേക്ഷിച്ച് സ്വയം എക്സ് മുസ്ലീമായി പ്രഖ്യാപിച്ചയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കടുത്ത ഇസ്ലാം വിരുദ്ധതയും കമ്മ്യൂണിറ്റിയ്ക്ക് നേരെയുള്ള വിദ്വേഷവും മൂലമാണ് ഈ ക്രൂരമായ കൂട്ടക്കൊലയ്ക്ക് മുതിർന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
പൂനെയ്യിലെ അറിയപ്പെടുന്ന ഖോജ ശിയാ വ്യവസായ കുടുംബത്തിലെ അംഗമായിരുന്നു ഫയാസ് പ്രേംജി. മതത്തോടുള്ള എതിർപ്പ് രേഖപ്പെടുത്തിയാണ് ഓൺലൈൻ ഗ്രൂപ്പുകളിൽ സജീവ സാന്നിധ്യമാവുകയും 2015-16 കാലഘട്ടത്തിൽ കമ്മ്യൂണിറ്റിക്കുള്ളിൽ നവീകരണ ശ്രമങ്ങൾ നടത്തുന്നു എന്ന വ്യാജേന ഇയാൾ ചില ഗ്രൂപ്പുകൾ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്തുണ ലഭിക്കാതിരിക്കുകയും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുകയും ചെയ്തതോടെ ഇയാളുടെ ഉള്ളിലെ വിദ്വേഷം വളരുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. 2019 ഓടെ താൻ ഇസ്‌ലാം മതം ഉപേക്ഷിച്ചതായും യുക്തിവാദിയായ എക്സ് മുസ്‌ലിം ആണെന്നും ഇയാൾ പരസ്യമായി പ്രഖ്യാപിച്ചു. തുടർന്ന് തീവ്ര ഇസ്‌ലാം വിരുദ്ധ യൂട്യൂബ് ചാനലുകളിലും പോഡ്‌കാസ്റ്റുകളിലും ഇയാൾ സ്ഥിരം സാന്നിധ്യമായി മാറി. ഇതിലൂടെ ഇസ്‌ലാം മതവിശ്വാസികളെയും ആചാരങ്ങളെയും അതിരൂക്ഷമായി വിമർശിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഒടുവിൽ ഈ ഓൺലൈൻ വിദ്വേഷ പ്രചാരണം ഒരു വൻ കൂട്ടക്കൊലപാതകത്തിനുള്ള ആസൂത്രണത്തിലേക്ക് വഴിമാറുകയായിരുന്നു. മതപരമായ ആചാരങ്ങളെ പൂർണ്ണമായി ഇല്ലാതാക്കണമെന്ന തീവ്ര ചിന്താഗതിയാണ് മുഹറം ഘോഷയാത്രയെ ലക്ഷ്യമിടാൻ ഇയാളെ പ്രേരിപ്പിച്ചത്. ഇതിനായി വേദനസംഹാരികൾ എന്ന വ്യാജേന പതിനയ്യായിരം കാപ്സ്യൂളുകളിൽ ഇയാൾ തിരഞ്ഞെടുത്തത് എലിവിഷമായ സിങ്ക് ഫോസ്ഫൈഡ് നിറച്ച് വിശ്വാസികൾക്ക് നൽകാനായിരുന്നു പദ്ധതി. ഈ ക്രൂരകൃത്യത്തിന് ഇയാൾക്ക് ആരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ മുംബൈ പോലീസ് സൂക്ഷ്മമായ അന്വേഷണം നടത്തി വരികയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0