ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; മന്ത്രിസഭയിൽ രണ്ട് മലയാളികളും

Jun 3, 2026 - 13:56
ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; മന്ത്രിസഭയിൽ രണ്ട് മലയാളികളും

ബംഗളൂരു: ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുക. ഡി കെ ശിവകുമാറിനൊപ്പം മലയാളികളായ യു ടി ഖാദർ, കെ ജെ ജോർജ് എന്നിവരടക്കം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഡോക്ടർ ജി പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. എം ബി പാട്ടീൽ, കൃഷ്ണ ബൈരെ ഗൗഡ, സതീഷ് ജാർക്കിഹോളി, കെ എച്ച് മുനിയപ്പ, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, ഡോക്ടർ യതീന്ദ്ര സിദ്ധരാമയ്യ (മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ) എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റ് മന്ത്രിമാർ. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ കേരളം മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സ്ഥാനമൊഴിഞ്ഞ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0