'ഓപ്പറേഷൻ തൂഫാൻ' വിജയകരമായി മുന്നോട്ട്; പിടിച്ചെടുക്കുന്നത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയകളുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതി വൻ വിജയത്തിലേക്ക്. സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന ശക്തമായ പരിശോധനകളിലൂടെ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുകളാണ് ഇതിനകം പിടിച്ചെടുത്തത്. ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി കേരള പോലീസ് മുന്നോട്ട് പോവുകയാണെന്നും ലഹരിസംഘങ്ങളെ പൂർണ്ണമായും അടിച്ചമർത്താൻ കേരള പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വിരുദ്ധ വേട്ടയാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജൂൺ ഒന്നിന് ആരംഭിച്ച ഈ പ്രത്യേക ഡ്രൈവിലൂടെ ഇതിനോടകം അയ്യായിരത്തിലധികം പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും നാലായിരത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
കാസർകോട് ഒരു മിഠായി നിർമാണ കമ്പനിയിൽ പോലീസ് നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് ചേർത്ത ലഹരി മിഠായികൾ കണ്ടെത്തിയിരുന്നു. സ്കൂൾ കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ലഹരിക്കടിമയാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ കാപ്പ ചുമത്താൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഡിജെ പാര്‍ട്ടികള്‍, ലക്ഷ്വറി ഹോട്ടലുകള്‍, സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ എന്നിവയും കര്‍ശന നിരീക്ഷണത്തിലാണ്. പിടിക്കപ്പെടുന്നവർ ആരായാലും നിയമം ഒരുപോലെ ബാധകമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0