പ്രതിപക്ഷ നേതാവിന്റെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

Jun 29, 2026 - 11:51
പ്രതിപക്ഷ നേതാവിന്റെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തില്‍ ഡല്‍ഹി കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്‌തു.  ആര്‍ ശ്രീകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ചീഫ് സെക്രട്ടറി ഇന്‍ഡിഗോയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. അറിയിച്ച സമയത്ത് വിമാനത്താവളത്തില്‍ എത്തിയിട്ടും പിണറായി വിജയന്റെ കോഴിക്കോട്ടേക്കുള്ള യാത്ര മുടങ്ങുകയായിരുന്നു. യാത്ര തടസപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന് അഞ്ച് മണിക്കൂറിലേറെ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നിരുന്നു. സംഭവത്തില്‍ കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ നിര്‍ദ്ദേശം അനുസരിച്ച് ബന്ധപ്പെട്ട വകുപ്പ് ജീവനക്കാരുടെ യോഗം വിളിച്ച് രേഖാമൂലം വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ കാര്യം ഇന്‍ഡിഗോ കമ്പനിയെ ഇമെയിലിലൂടെയും വിമാനത്താവളത്തില്‍ എത്തിയ ശേഷം വാക്കാലും അറിയിച്ചിരുന്നു എന്നാണ് പ്രോട്ടോകോള്‍ ഓഫീസര്‍ നല്‍കിയ വിശദീകരണം. അതേസമയം, ഇമെയില്‍ ലഭിച്ചില്ലെന്നാണ് കഴിഞ്ഞ ദിവസം ഇന്‍ഡിഗോ കമ്പനി അറിയിച്ചത്. ഇന്‍ഡിഗോ കമ്പനിയില്‍ നിന്നും തേടിയ വിശദീകരണത്തിലാണ് ഇന്‍ഡിഗോയ്ക്ക് ഇമെയില്‍ അയച്ചിരുന്നെങ്കിലും അത് ലഭിച്ചു എന്ന് ഉറപ്പുവരുത്തുന്നതില്‍ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് വീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തല്‍. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0