ജില്ല സാഹിത്യോത്സവ്; സർഗപ്രതിഭകളെ വരവേൽക്കാൻ വളണ്ടിയർ ടീം സജ്ജം
കാസർകോട്: ജൂലൈ ഒന്ന് മുതൽ അഞ്ച് വരെ സീതാംഗോളിയിൽ വെച്ച് നടക്കുന്ന കാസർകോട് ജില്ല സാഹിത്യോത്സവിൻ്റെ ഭാഗമായുള്ള വളണ്ടിയർ അംഗങ്ങളുടെ പരിശീലന സംഗമം സമാപിച്ചു. 2000 ത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന സാഹിത്യോത്സവിൻ്റെ പ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ച വളണ്ടിയർ അംഗങ്ങൾ സർവ്വം സജ്ജമായിരിക്കും. സീതാംഗോളിയിൽ നടന്ന വളണ്ടിയർ സംഗമം കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി അബ്‌ദുൽ ഖാദർ സഖാഫി മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവ് സ്വാഗത സംഘം കൺവീനർ മൂസ സഖാഫി കളത്തൂർ, എസ് എസ് എഫ് കാസർകോട് ജില്ലാ സെക്രട്ടറി മൻഷാദ് അഹ്‌സനി, എസ് വൈ എസ് കുമ്പള സോൺ സെക്രട്ടറി സുബൈർ ബാഡൂർ, എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി രിഫാഇ ഹിഷാമി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0