'ഓപറേഷൻ അമിസ്റ്റാഡ്' പ്രഖ്യാപിച്ച് ഇന്ത്യ; ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് കൈത്താങ്ങായി വ്യോമസേനയും മെഡിക്കൽ സംഘവും
ന്യൂഡൽഹി: ഭൂകമ്പ ദുരന്തമുണ്ടായ വെനസ്വേലക്ക് സഹായവുമായി ‘ഓപ്പറേഷൻ അമിസ്റ്റാഡ്' പ്രഖ്യാപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. ദുരിതത്തെയും പ്രതിസന്ധിയെയും അഭിമുഖീകരിക്കുന്ന വെനസ്വേലൻ ജനതയെയും സർക്കാറിനെയും ചേർത്തുനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ജയശങ്കർ പറഞ്ഞു. ഒരു ഇന്ത്യൻ ആർമി ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റ്, 35 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന അടിയന്തര മാനുഷിക സഹായവുമായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങൾ വെനസ്വേലയിലേക്ക് പുറപ്പെട്ടു. ഭൂകമ്പത്തിൽ 235 പേർ മരിച്ചതായും 4,300ൽ അധികം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്തതായാണ് പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് വെനസ്വേലയിൽ ശക്തമായ രണ്ട് ഭൂകമ്പങ്ങളുണ്ടായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0