കുമ്പടാജെ റോഡ് വികസനം; ജനകീയ സമര സമിതി രൂപീകരിച്ചു
കുമ്പടാജെ: കുമ്പഡാജെ പഞ്ചായത്തിനെ ചെങ്കള, ബെള്ളൂർ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന പൊടിപ്പള്ള -ബെളിഞ്ച- നാട്ടക്കൽ റോഡിന്റെയും സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും സ്ഥിതി ചെയ്യുന്ന കറുവൽത്തടുക്ക- നരമ്പാടി- നേക്രമ്പാറ പിബ്ല്യൂഡി റോഡിന്റെയും വികസനത്തിന് വേണ്ടിയുള്ള സമര പരിപാടികൾക്ക് വേണ്ടി നാട്ടുകാരുടെ വികസന ജനകീയ കമ്മറ്റി രൂപീകരിച്ചു. ഈ റോഡുകൾ വഴിയുള്ള അനേകം യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും തീരാദുരിതമാണ് നിലവിലെ യാത്ര. പൈപ്പ് ലൈൻ സ്ഥാപിച്ചതു മൂലം വീതിയില്ലാത്ത ബെളിഞ്ച റോഡിൽ അപകടസാധ്യത കൂടുന്നു. ഓവുച്ചാൽ നികന്ന് കാൽനട യാത്രപോലും ദുരിതത്തിലാവുകയാണ്. ജയനഗർ ഹൈസ്കൂൾ, നാരമ്പാടി യു പി സ്കൂൾ, കുമ്പടാജെ എൽ പി സ്കൂൾ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ആശുപത്രികൾ, ബഡ്‌സ് സ്കൂൾ അടക്കം സ്ഥിതിചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർ ദിനേന സഞ്ചരിക്കുന്ന നാരമ്പാടി- കരുവൽത്തടുക്ക റോഡ് വീതിയില്ലാതെ വീർപ്പുമുട്ടുന്നു. റോഡ് വികസനത്തിനും, യാത്ര പ്രതിസന്ധി പരിഹരിക്കാൻ ബന്ധപ്പെട്ടവർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ജനകീയ സമരത്തിന് തയ്യാറാകുമെന്നും അറിയിച്ചു.
ജനകീയ സമര സമിതി കമ്മറ്റി ഭാരവാഹികൾ- ചെയർമാൻ: അഡ്വ. പ്രസന്ന കുമാർ, കൺവീനർ : ഫാറൂഖ് കുമ്പഡാജെ, ട്രഷറര്‍: ലത്തീഫ് സി കെ നരമ്പാടി. വൈസ് ചെയർമാൻ: ഡോ വേണുഗോപാൽ കുമ്പഡാജെ, ജോയിന്റ് കൺവീനർ: ഹരീഷ ഗോസാടെ തുടങ്ങി 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു. യോഗത്തിൽ ഡോ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ്.ടി.എം (മുൻ പഞ്ചായത്ത് മെമ്പർ), നാരായണ ഗോസാടാ (ആർ ടി ഡി തഹസീൽദാർ) അബ്ദുള്ള ഉജംതോടി, അബ്ദുറഹിമാൻ കുമ്പടാജെ, ഗണേഷ് മണ്ണാപ്പു, ലത്തീഫ് കുതിങ്കില, കൃഷ്ണ റൈ ബെളിഞ്ച, ഷരീഫ് തുപ്പക്കൽ, ഫ്രാൻസിസ് നാരമ്പാടി, അവിനാഷ് നാരമ്പാടി എന്നിവർ സംസാരിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0