സമസ്ത സെന്റിനറി; മൺട്ടമ അറഫ സുന്നി മദ്റസയിൽ സ്റ്റുഡന്റ്സ് അസംബ്ലി സംഘടിപ്പിച്ചു

Jun 25, 2026 - 11:46
Jun 25, 2026 - 11:49
സമസ്ത സെന്റിനറി; മൺട്ടമ അറഫ സുന്നി മദ്റസയിൽ സ്റ്റുഡന്റ്സ് അസംബ്ലി സംഘടിപ്പിച്ചു

മൺട്ടമ: സമസ്ത നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജൂൺ 26 സ്ഥാപക ദിനത്തോടനുബന്ധിച്ച് മൺട്ടമ അറഫാ സുന്നി മദ്റസ  സംഘടിപ്പിച്ച വിദ്യാർത്ഥി അസംബ്ലി മദ്റസ വിദ്യാർത്ഥികൾക്ക് പുതിയ അനുഭൂതി സമ്മാനിച്ചു. സമസ്തയെ നയിച്ച മഹാരഥന്മാരുടെ ചരിത്ര പഠനം, മൺമറഞ്ഞു പോയവരുടെ സ്മരണ, സന്ദേശം, പ്രതിജ്ഞ തീം സോങ്, തുടങ്ങി വിവിധ സെഷനുകൾ നടന്നു.

മഹല്ല് ഖത്തീബ് മുഹിയുദ്ദീൻ ഹിമമി ചേരൂർ ഉദ്ഘാടനം ചെയ്തു. കെ എം കളത്തൂർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുള്ള മുസ്‌ലിയാർ ബാപ്പാലിപൊനം പ്രാർത്ഥന നടത്തി. സുന്നി ബാലസംഘം ഭാരവാഹികളായ സയ്യിദ് ഉമർ, മുഹമ്മദ് മുൻസിർ, അബ്ദുല്ല മുനവ്വിർ, റമീസ് അബ്ദുറഹ്മാൻ, മുഹമ്മദ് മുസ്തഫ, മുഹമ്മദ് സഹൽ, ഫർഹാൻ, ജിസ്തി, മുഹമ്മദ്‌ മുസ്തഫ സി.എം, മാഹിൻ ബിഷർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0