സമസ്ത സെന്റിനറി; കുഞ്ഞിക്കാനം യൂണിറ്റിൽ നാട്ടു ദർസിന് തുടക്കമായി
വിദ്യാനഗർ: 2027 ജനുവരി 28 മുതൽ 31 വരെ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സമസ്ത സെന്റിനറിയോടനുബന്ധിച്ചു ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെടെ കേരളത്തിലെ പതിനായിരക്കണക്ക് യൂനിറ്റുകളിൽ നടക്കുന്ന നാട്ടുദർസിന്റെ ഭാഗമായി കുഞ്ഞിക്കാനം യൂണിറ്റിൽ നാട്ടു ദർസിന് തുടക്കമായി. കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് കൗൺസിലർ സി എം എ ചേരൂർ ഉദ്‌ഘാടനം ചെയ്‌തു. പ്രായ പരിതികൾക്കും മറ്റ് പരിമിതികൾക്കും അതീതമായി മതഭൗതിക വിജ്ഞാനം പകർന്നു നൽകി നാട്ടിൽ വിജ്ഞാനവിപ്ലവം തീർക്കണമെന്നും സമസ്ത സെന്റിനറിയുടെ ബാക്കി വെപ്പ് അതായിരിക്കണമെന്നും അദ്ദേഹം പ്രസ്‌താവിച്ചു. ധാർമികമായ അധപ്പതനം സംഭവിച്ച വർത്തമാന കാലത്ത് ആത്മീയതയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് മാത്രമേ സമൂഹത്തെ രക്ഷപ്പെടുത്താനാവുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അശ്റഫ് ജൗഹരി എരുമാട് ക്ലാസിന് നേതൃത്വം നൽകി. ഉമർ കെ കുഞ്ഞിക്കാനം അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കുഞ്ഞിക്കാനം, ഫസലുറഹ്മാൻ , യൂസുഫ് സി കെ, മുഹമ്മദ് റാഫി, അബ്ദുൽ ഹമീദ് ഇ എം, ശാഹുൽ ഹമീദ്, അശ്റഫ് മദനി, നസീർ സംബന്ധിച്ചു. കെ വി അബൂബക്കർ മൗലവി സ്വാഗതം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0