കീം പ്രവേശന പരീക്ഷ ഫലപ്രഖ്യാപനം നാളെ; മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും

Jun 26, 2026 - 14:26
കീം പ്രവേശന പരീക്ഷ ഫലപ്രഖ്യാപനം നാളെ; മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും

കൊച്ചി: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ ( കീം) ഫലം നാളെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി രോജി എം ജോൺ പ്രഖ്യാപിക്കും. സിബിഎസ്ഇ 12-ാം ക്ലാസ് പുനർമൂല്യ നിർണയ ഫലം വൈകിയതിനാലാണ് ഇത്തവണ കീം ഫലവും വൈകിയത്. 22 ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചെങ്കിലും മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർത്ഥികളും രക്ഷിതാക്കളും മന്ത്രിയെ സമീപിച്ചതോടെയാണ് മാറ്റുകയായിരുന്നു.സിബിഎസ്ഇ റീവാല്യുവേഷൻ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പരിഷ്കരിച്ച ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. വിവരങ്ങൾ https://cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാനാവും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0