യു എസ്- ഇറാൻ സമാധാന കരാറിന് പിന്നാലെ ലബനാനിലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു 

Jun 17, 2026 - 10:48
യു എസ്- ഇറാൻ സമാധാന കരാറിന് പിന്നാലെ ലബനാനിലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു 

ബെയ്‌റൂത്ത്: ഇറാനും യു എസും തമ്മിലുള്ള സമാധാന കരാറിന് പിന്നാലെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു. തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ സേന ഒന്നിലധികം തവണ നടത്തിയ ഡ്രോൺ ആക്രമണങ്ങളില്‍ നബാതിഹ് ഗവര്‍ണറേറ്റിലെ നാലുപേര്‍ കൊല്ലപ്പെട്ടതായി ലബനാന്‍ ദേശീയ വാര്‍ത്താ ഏജന്‍സി അറിയിച്ചു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇറാനും യു എസും തമ്മിൽ ആശയവിനിമയം തുടരുമ്പോഴും ലബനാനെതിരായ ആക്രമണം തുടരുകയാണ്. ഒരു വെടിനിർത്തൽ ധാരണയിലും ലബനാനിലെ ആക്രമണം അവസാനിപ്പിക്കുന്ന കാര്യം ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് ഇസ്രായേൽ നിലപാട്. വെടി നിർത്താലുമായി ബന്ധപ്പെട്ട് ഇറാനും യു എസും തമ്മിലുള്ള ധാരണാപത്രത്തിലെ അന്തിമ വിശദാംശങ്ങൾ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ലബനാൻ ഉൾപ്പെടെ എല്ലാ മേഖലയിലുമുള്ള സൈനിക നടപടികളും അടിയന്തരമായി അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രമാണ് വിഭാവനം ചെയ്യുന്നതെന്ന് സംഘർഷം തീർക്കുന്നതിന് മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ശരീഫ് പറഞ്ഞു. തെക്കൻ ലബനാനിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന അധിനിവേശം കരാർ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തിയിരുന്നു. കൈവശപ്പെടുത്തിയ മേഖലകളിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കാതെ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തെക്കൻ ലബനാനിലെ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേൽ തയ്യാറാകുന്നില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ ഉയർന്ന സംയുക്ത സൈനിക  ആസ്ഥാനത്തു നിന്ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0