യുദ്ധ സാഹചര്യങ്ങൾ നീങ്ങിയതോടെ ഹോർമുസ് സാധാരണ നിലയിലേക്ക്; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് തുറമുഖത്ത് എത്തിച്ചേരും 

Jun 18, 2026 - 10:01
Jun 18, 2026 - 10:01
യുദ്ധ സാഹചര്യങ്ങൾ നീങ്ങിയതോടെ ഹോർമുസ് സാധാരണ നിലയിലേക്ക്; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് തുറമുഖത്ത് എത്തിച്ചേരും 

ടെഹ്റാൻ: യു എസ് സൈനിക ഉപരോധം നീക്കിയതോടെ യുദ്ധ സാഹചര്യങ്ങൾ നീങ്ങി ഹോർമുസ് സാധാരണ നിലയിലേക്ക്. ഇതോടെ ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. 62,370 മെട്രിക് ടൺ എൽ എൻ ജിയുമായാണ് ഇന്ത്യൻ കപ്പൽ എത്തുന്നത്. ഇന്ധനവും രാസവളവും അടങ്ങിയ 34 ഇന്ത്യൻ കപ്പലുകൾ കൂടി ഉടൻ എത്തിച്ചേരും. ഹോർമുസ് കടന്ന് കപ്പലുകൾ ഇന്ത്യയിൽ എത്തുന്നതോടുകൂടി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയിലുണ്ടായ ഊർജ്ജ പ്രതിസന്ധിക്ക് അയവുവരും എന്നാണ് സർക്കാർ കരുതുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കപ്പലുകൾ കുടുങ്ങിക്കിടക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0