ആദ്യ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ 'ഐഫോൺ ഡ്യുവോ' അവതരിപ്പിച്ച് ആപ്പിൾ; പ്രാരംഭ വില 2.99 ലക്ഷം രൂപ

Sep 10, 2026 - 10:36
ആദ്യ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ 'ഐഫോൺ ഡ്യുവോ' അവതരിപ്പിച്ച് ആപ്പിൾ; പ്രാരംഭ വില 2.99 ലക്ഷം രൂപ

കാലിഫോര്‍ണിയ: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ടെക് ഭീമന്മാരായ ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോണായ 'ഐഫോൺ ഡ്യുവോ' ആഗോളതലത്തിൽ പുറത്തിറക്കി. ഐഫോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ ഫോൺ ഒക്ടോബർ 16 മുതൽ പ്രീ-ഓർഡർ ചെയ്യാം. ഒക്ടോബർ 23 മുതൽ വിപണിയിൽ ലഭ്യമാകും.

മടക്കിവെക്കുമ്പോൾ പാസ്‌പോർട്ടിന് സമാനമായ വലുപ്പമുള്ള 5.4 ഇഞ്ച് കവർ സ്‌ക്രീനാണ് പുറത്തുള്ളത്. നിവർത്തുമ്പോൾ 7.6 ഇഞ്ച് വലിപ്പമുള്ള കൂറ്റൻ സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ ലഭ്യമാകും. ഗ്രേഡ് 5 ടൈറ്റാനിയം ഫ്രെയിം, പുറംഭാഗത്ത് സെറാമിക് ഷീൽഡ് 2 സുരക്ഷ എന്നിവ നൽകിയിട്ടുണ്ട്. ഫോൺ മടക്കുമ്പോഴുള്ള ക്രീസ് കുറയ്ക്കുന്നതിന് പ്രത്യേക പോളിമർ ടെക്നോളജിയും വേരിയബിൾ ടോർക്ക് ഹിഞ്ചുമാണ് ഉപയോഗിച്ചിരിക്കുന്നത്. 2nm പ്രൊസസറായ A20 Pro ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തനം. പുതിയ iOS 27 ഓപ്പറേറ്റിംഗ് സിസ്റ്റവും എഐ ഫീച്ചറുകളും ഇതിലുണ്ട്.

48MP ഫ്യൂഷൻ മെയിൻ ക്യാമറയും 48MP അൾട്രാ-വൈഡ് ക്യാമറയുമുള്ള ഫോണിന്റെ ഉള്ളിലെ സ്‌ക്രീനിൽ ഡിസ്‌പ്ലേയ്ക്ക് താഴെയായാണ് ഫേസ്‌ടൈം ക്യാമറ നൽകിയിരിക്കുന്നത്. ഫിംഗർപ്രിന്റ് സെൻസർ സൈഡ് ബട്ടണിലേക്ക് മാറ്റിയിട്ടുണ്ട്. പൂർണ്ണമായും ഇ-സിം  മാത്രമായി എത്തുന്ന ഫോണിൽ 20 മിനിറ്റ് കൊണ്ട് 50% ചാർജ് ചെയ്യാം. നൈറ്റ് സ്കൈ, സ്റ്റാർ വൈറ്റ് എന്നീ രണ്ട് ആകർഷകമായ നിറങ്ങളിലാണ് ഫോൺ എത്തുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0