വെനിസ്വേലയിലുണ്ടായത് നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പം; മരണസംഖ്യ 960 ആയി ഉയര്‍ന്നു

Jun 27, 2026 - 16:50
വെനിസ്വേലയിലുണ്ടായത് നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പം; മരണസംഖ്യ 960 ആയി ഉയര്‍ന്നു

കാരക്കാസ്: വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 960 ആയി ഉയർന്നു. 3000 ത്തിലധികം പേർ പരുക്കുകളോടെ ചികിത്സയിൽ കഴിയുന്നതായും അര ലക്ഷത്തോളം പേരെ കാണാതായതായുമാണ് റിപ്പോർട്ടുകൾ. നൂറ് കണക്കിന് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ബുധനാഴ്ച വൈകുന്നേരമാണ് വെനിസ്വേലയെ നടുക്കി തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്. ശക്തമായ ഭൂചലനങ്ങളിൽ തലസ്ഥാനമായ കാരക്കാസിലെ ചക്കാവോയിൽ മാത്രം നാല് കെട്ടിടങ്ങൾ പൂർണമായും തകർന്നു വീണു. ലാ ഗുവൈറ നഗരത്തിൽ ഡസൻ കണക്കിന് കെട്ടിടങ്ങൾ തകർന്നുവീണു. പ്രധാന ഭൂചലനത്തിന് പിന്നാലെ 20ഓളം തുടർച്ചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ് ബുധനാഴ്ച സംഭവിച്ചത്. ഭൂചലനത്തെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗ്രസ്  അറിയിച്ചിരുന്നു. ദുരന്തത്തിൽപ്പെട്ട വെനിസ്വേലക്ക് സഹായവുമായി ഇന്ത്യ അടക്കമുള്ള ഒട്ടേറെ രാജ്യങ്ങൾ രംഗത്തെത്തി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0