വിലാപയാത്രകളിൽ ജനസാഗരം; ഖാംനഈയുടെ ഖബറടക്കം ഇന്ന്
തെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മയ്യിത്ത് പുണ്യനഗരിയായ നജാഫിൽ പൊതുദർശനത്തിനെത്തിച്ചു. ജനലക്ഷങ്ങൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തി. തെഹ്റാനിലും ഖുമിലും നടന്ന വിപുലമായ അനുസ്മരണ ചടങ്ങുകൾക്കു ശേഷമാണ് അന്ത്യകർമങ്ങൾക്കായി മയ്യിത്ത് ഇറാഖിലെത്തിച്ചത്. നജാഫിലെ ചടങ്ങുകൾക്കുശേഷം ഹെലികോപ്റ്റർ മാർഗം കർബലയിൽ എത്തിക്കും. തുടർന്ന് ഇറാനിൽ തിരിച്ചെത്തിക്കുന്ന ഭൗതികശരീരം ഖാംനഈയുടെ ജന്മനാടായ മഷ്ഹദിലെ ഇമാം റിസ മസ്ജിദിന് സമീപം ഇന്ന് ഖബറടക്കും.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0