സമസ്ത സെന്റിനറി; ചേരൂർ യൂണിറ്റിൽ നാട്ടു ദർസിന് തുടക്കമായി

Jun 30, 2026 - 10:24
സമസ്ത സെന്റിനറി; ചേരൂർ യൂണിറ്റിൽ നാട്ടു ദർസിന് തുടക്കമായി

ചേരൂർ: സമസ്ത സെന്റിനറിയുടെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ കേരളത്തിലെ പതിനായിരക്കണക്കിന് യൂണിറ്റുകളിൽ നടക്കുന്ന നാട്ട് ദർസ് ഒരുമയുടെ സന്ദേശമാണെന്ന് കാസർകോട് ജില്ലാ സമസ്ത മുശാവറ സെക്രട്ടറി മൊയ്തു സഅദി ചേരൂർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രചിച്ച കിതാബ് പാഠ്യ വിഷയമാക്കി അഞ്ചു ലക്ഷത്തിൽപരം പഠിതാക്കളെ സൃഷ്ടിക്കുന്ന പദ്ധതി ചരിത്രത്തിൽ തന്നെ തുല്യതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ചേരൂർ നാട്ടു ദർസ് ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ സി എം എ ചേരൂർ സന്ദേശ പ്രഭാഷണം നടത്തി. മുദരിസ് അബ്ബാസ് സഖാഫി, ഖാദർ ഹാജി പീടിക, അബ്ദുൽ ഖാദർ സഖാഫി, അബ്ബാസ് ഹാജി കോട്ട, നൗഷാദ് അമാനി, റഈസ് കൊവ്വൽ, അബ്ദുൽ ഖാദർ മൗലവി എം പി, നാസർ കുന്നിൽ, അഷ്‌റഫ് മൂല, മൂസ സഖാഫി എം പി സംബന്ധിച്ചു. അബ്ദുല്ല സഖാഫി സ്വാഗതം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0