കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ത്ഥികള്‍

Jun 27, 2026 - 15:02
Jun 27, 2026 - 15:03
കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് ആന്‍ഡ് മെഡിക്കല്‍ (കീം) പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ https://cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാം.  ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണാണ് ഫലം പ്രഖ്യാപിച്ചത്. 

എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും തൃശൂര്‍ സ്വദേശി വിസ്മയ മൂന്നാം റാങ്കും നേടി. കേരളത്തില്‍ 192 കേന്ദ്രങ്ങളിലായി 95,016 പേരാണ് പരീക്ഷ എഴുതിയത്. ജൂലൈ എട്ടിന് ആദ്യഘട്ട എന്‍ജിനീയറിങ് അലോട്ട്നമെന്റ് നടപടികള്‍ ആരംഭിക്കും. ഓഗസ്റ്റ് 14നകം പ്രവേശനം പൂര്‍ത്തിയാക്കും. 26,943 പേരാണ് ഫാർമസി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. ഫാർമസിയിൽ ഒന്നാം റാങ്ക് സ്വദേശി വിനായകൻ നാരായണനും, ജെസ്സി ജസ്റ്റിൻ രണ്ടാം റാങ്കും നേടി. ഇരുവരും തൃശൂർ സ്വദേശികളാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0