സമസ്ത സെന്റനറി; ഉലമ സമ്മേളനം നാളെ
കുമ്പള: കുമ്പള: സമസ്ത സെന്ററിയുടെ ഭാഗമായി നടന്നുവരുന്ന മെമ്പർഷിപ്പ് ക്യാമ്പയിന് സമാപനം കുറിച്ച് കൊണ്ടുള്ള സമസ്ത കുമ്പള മേഖല ഉലമാ സമ്മേളനം നാളെ ബുധൻ 10.30 മുതൽ സീതാംഗോളിയിൽ നടക്കും. കുമ്പള മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ അധ്യക്ഷത വഹിക്കും. അബ്ദുൽ മജീദ് ഫൈസി കൊടിയമ്മ ഉദ്ഘാടനം ചെയ്യും. സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി എന്നിവർ വിഷയാവതരണം നടത്തും. സമസ്ത മേഖലാ സെക്രട്ടറി ജമാൽ സഖാഫി പെർവാട് ചർച്ചകൾക്ക് നേതൃത്വം നൽകും. ഇത് സംബന്ധമായി ചേർന്ന യോഗം അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ അധ്യക്ഷത വഹിച്ചു. അധ്യക്ഷതയിൽ ഹമീദ് സഖാഫി മേർക്കള, മൂസ സഖാഫി കളത്തൂർ, അബ്ബാസ് സഖാഫി മൺട്ടമ, ശാഫി മദനി മുളിയടുക്കം, അബ്ദുൽ ഖാദർ മുസ്ലിയാർ ഷേണി, മൂസ സഖാഫി പൈവളിഗെ, ഫൈസൽ സഖാഫി കര, ഹംസ നിസാമി കുമ്പോൽ, ശാഹുൽ ഹമീദ് സഅദി ഊജാർ തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0