പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വടക്കൻ ജില്ലകളിൽ അധിക സീറ്റുകൾ അനുവദിക്കാൻ തീരുമാനം

Jun 30, 2026 - 14:37
Jun 30, 2026 - 14:46
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വടക്കൻ ജില്ലകളിൽ അധിക സീറ്റുകൾ അനുവദിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനം. സീറ്റുകൾ കുറവുള്ള വടക്കൻ ജില്ലകളിൽ അധിക സീറ്റുകൾ അനുവദിക്കും. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഈ അധ്യയന വർഷം അധിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു. കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് പ്രധാനമായും സീറ്റുകളുടെ കുറവുള്ളത്. ഈ ജില്ലകളിൽ ആവശ്യാനുസരണം താൽക്കാലിക ബാച്ചുകൾ ഉൾപ്പെടെ അനുവദിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി. ഈ വർഷത്തെ പ്രവേശന നടപടികൾ പൂർത്തിയായ ശേഷം പ്ലസ് വൺ ഏകജാലക പ്രവേശന സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ജില്ലാതലത്തിലും താലൂക്ക് തലത്തിലുമുള്ള സീറ്റുകളുടെ ലഭ്യത പരിശോധിച്ചാണ് പുതിയ ബാച്ചുകൾ സംബന്ധിച്ച തീരുമാനമെടുക്കുക. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0