ഫുട്ബോൾ ആവേശത്തിന് 'പുകയിടേണ്ട'; ഫ്ലെക്സുകളിലെ പുകവലി ചിത്രങ്ങൾ നീക്കാൻ നിർദേശം

Jun 26, 2026 - 17:15
ഫുട്ബോൾ ആവേശത്തിന് 'പുകയിടേണ്ട'; ഫ്ലെക്സുകളിലെ പുകവലി ചിത്രങ്ങൾ നീക്കാൻ നിർദേശം

കാസർകോട്: ഫിഫ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഫുട്ബോൾ ആരാധകർ സ്ഥാപിച്ച ബോർഡുകളിൽ പുകവലി ചിത്രങ്ങൾ നീക്കം ചെയ്യാൻ നിർദേശം. പുകയില ഉപയോഗിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ ഉയർത്തിയിട്ടുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ബോർഡുകൾ നീക്കം ചെയ്യുകയോ ദൃശ്യങ്ങൾ മറച്ചു വെക്കുകയോ ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ബി സന്തോഷ് അറിയിച്ചു. നിർദേശം പാലിക്കാത്ത പക്ഷം ദേശീയ പുകയില നിയന്ത്രണ നിയമം വകുപ്പ് 5 പ്രകാരം അവർക്കെതിരെ നിയമ നടപടി സ്വീകരിച്ചേക്കും. പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൾ, ക്ലബ്ബുകൾ, ബോർഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമ, പ്രിന്റിംഗ് സ്ഥാപനങ്ങൾ എന്നിവക്കെതിരെയും നിയമനടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0