ലക്ഷദ്വീപിലെ കേന്ദ്രസർക്കാർ മദ്യനയം; അഗത്തി മഹല്ല് ജമാഅത്ത് ഖാസിമാരുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു
അഗത്തി: കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ നടപ്പിലാക്കാൻ പോകുന്ന മദ്യനയത്തിൽ പ്രതിഷേധിച്ച് അഗത്തി മഹല്ല് ജമാഅത്ത് ഖാസിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം പി പി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് സ്റ്റേഡിയം ഗ്രൗണ്ടിൽ അവസാനിച്ചു. പ്രസ്തുത മദ്യനയത്തിൽ നിന്നും പിൻമാറണമെന്നും ദ്വീപിൻ്റെ പൈതൃകം കാത്ത് സൂക്ഷിക്കണമെന്നും മുദ്രാവാക്യം മുഴക്കി ബഹുജന പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയിൽ ദ്വീപിലെ വിവിധമഹല്ല് ഖാസിമാർ , പൗരപ്രമുഖർ, രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ, യുവാക്കൾ പങ്കുചേർന്നു. സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന പ്രതിഷേധ യോഗം ചെയർമാൻകെ സി അബ്ദുൽ ഖാദർ സഖാഫി ഉദ്ഘാടനം ചെയ്തു. താജുദ്ധീൻ ഫറൂഖി ആശംസ അറിയിച്ചു. കൺവീനർ ഹുസൈൻ ഫൈസി സ്വാഗതവും സമദ് ദാരിമി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0