ആവേശമുണർത്തി ജില്ലാ സാഹിത്യോത്സവ്: സാംസ്‌കാരിക സംഗമം ശ്രദ്ധേയമായി

Jul 4, 2026 - 11:02
ആവേശമുണർത്തി ജില്ലാ സാഹിത്യോത്സവ്: സാംസ്‌കാരിക സംഗമം ശ്രദ്ധേയമായി

സീതാംഗോളി: മുപ്പത്തിമൂന്നാമത് ജില്ല സാഹിത്യോത്സവ് ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ശ്രദ്ധേയമായി. മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സി എൻ ജാഫർ വിഷയവതരണം നടത്തി. കല്ലട്ര മാഹിൻ ഹാജി എംഎൽഎ, സോമശേഖർ, അസീസ് കളത്തൂർ, ജുനൈദ് ഉറുമി, ബഷീർ കൊട്ടുഡൽ, മജീദ് മുണ്ട്യത്തടുക്ക, ഹമീദ് ബാഡൂർ, നാരായണൻ നമ്പിയാർ, സുലൈമാൻ ഊജംപദവ് തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ഖാദർ സഖാഫി ആധ്യക്ഷത വഹിച്ചു. സുലൈമാൻ കരിവെള്ളൂർ, അബ്ദുറഹ്മാൻ അഹ്സനി, മൂസ സഖാഫി കളത്തൂർ, റഹീസ് മുഈനി, ബാദുഷ സുറൈജി സഖാഫി, അബ്ദുൽ ഖാദർ മുസ്ലിയാർ ഷേണി തുടങ്ങിയവർ സംബന്ധിച്ചു. രാത്രി നടന്ന ആത്മീയ സമ്മേളനത്തിൽ നൗഫൽ സഖാഫി കളസ പ്രഭാഷണം നടത്തി.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0