പശ്ചിമേഷ്യയിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തുമെന്ന യു എസ് പ്രഖ്യാപനം അംഗീകരിച്ച് ഇറാൻ

Apr 8, 2026 - 12:27
പശ്ചിമേഷ്യയിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തുമെന്ന യു എസ് പ്രഖ്യാപനം അംഗീകരിച്ച് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തുമെന്ന യു എസ് പ്രഖ്യാപനം ഇറാൻ അംഗീകരിച്ചു. ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കാൻ തയ്യാറായാൽ ആക്രമണം താത്കാലികമായി നിർത്തിവെക്കാമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഹോർമുസിലൂടെ രണ്ടാഴ്ചത്തേക്ക് എണ്ണ കപ്പലുകൾക്ക് സുഗമമായി സഞ്ചരിക്കാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യു എസ് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഇറാൻ ഹോർമുസ് തുറന്നുകൊടുക്കണമെന്നും പാകിസ്ഥാൻ പ്രധാന മന്ത്രി ഷഹബാസ് ശരീഫ് നിർദ്ദേശിച്ചിരുന്നു. ഇറാന്റെ തന്ത്രപ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാരിജ് ദ്വീപിലെ 50 സൈനിക കേന്ദ്രങ്ങളില്‍ ഇന്നലെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടാന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ആക്രമണം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0