പശ്ചിമേഷ്യയിൽ സമാധാനം; യുഎസ്–ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച് ട്രംപ്
ബേണ്‍: അമേരിക്ക-ഇറാൻ വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച ജനീവയിൽ കരാർ ഔദ്യോഗികമായി ഒപ്പുവയ്ക്കും. വെടിനിർത്തൽ ധാരണ ഇറാൻ ഉപവിദേശകാര്യമന്ത്രി സ്ഥിരീകരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നിർബന്ധിതരായെന്ന് ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇറാന്റെ ആണവ പദ്ധതിയുടെ കാര്യത്തിൽ 60 ദിവസം നീളുന്ന തുടർച്ചകളിൽ തീരുമാനമെടുക്കും. എല്ലാ വാണിജ്യ കപ്പലുകൾക്കുമായി ഇറാൻ ഹോർമൂസ് കടലിടുക്ക് തുറക്കും. ഹോർമൂസിൽ യു.എസ് തുടരുന്ന നാവിക ഉപരോധവും പിൻവലിക്കും. ഇറാനിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം ലഘൂകരിക്കും. ഇത് എങ്ങനെ നടപ്പിലാക്കണം എന്നതിനെ പറ്റി ഇരുപക്ഷവും അടുത്ത 60 ദിവസത്തിനുള്ളിൽ ചർച്ച ചെയ്യും. അന്തിമ കരാർ വരുന്നതുവരെ നിലവിലെ ആണവനില നിലനിർത്തും. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്നു സമ്മതിച്ചതായും കരടിൽ പറയുന്നു. ഇറാന്റെ എണ്ണയ്ക്കുമേൽ യു.എസ് ഏർപ്പെടുത്തിയ എല്ലാ ഉപരോധവും നിശ്ചിത കാലത്തേക്ക് യു.എസ് പിൻവലിക്കും. ഇറാന് എണ്ണ കയറ്റുമതി തുടരാനും വരുമാനം ഉണ്ടാക്കാനും സാധിക്കും. വിദേശത്ത് മരവിപ്പിച്ച ഇറാന്റെ ആസ്തികൾ യു.എസ് വിട്ടുനൽകും. ഏകദേശം 25 ബില്യൺ ഡോളറിന്റെ ഫണ്ട് ഇത്തരത്തിൽ ഇറാന് ലഭിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0