അന്താരാഷ്ട്ര ഇസ്ലാമിക് ഫോറത്തില്‍ ഡോ: അബ്ദുല്‍ ഹകീം അസ്ഹരിയെ ഉസ്ബെക്കിസ്ഥാന്‍ ഗ്രാന്‍ഡ് മുഫ്തി ആദരിച്ചു

Jul 9, 2026 - 17:22
അന്താരാഷ്ട്ര ഇസ്ലാമിക് ഫോറത്തില്‍ ഡോ: അബ്ദുല്‍ ഹകീം അസ്ഹരിയെ ഉസ്ബെക്കിസ്ഥാന്‍ ഗ്രാന്‍ഡ് മുഫ്തി ആദരിച്ചു

താഷ്‌കന്റ്: ഉസ്ബെക്കിസ്ഥാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള 'സെന്റര്‍ ഫോര്‍ ഇസ്ലാമിക് സിവിലൈസേഷന്‍' സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ഇസ്ലാമിക് സിവിലൈസേഷന്‍ ഫോറത്തിനെത്തിയ മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയെ ഉസ്ബെക് ഗ്രാന്‍ഡ് മുഫ്തി ആദരിച്ചു. താഷ്‌കന്റിലും സമര്‍ഖന്ദിലും തിര്‍മിദിലുമായി നടക്കുന്ന ആഗോള സംഗമത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഔദ്യോഗിക അതിഥിയായി എത്തിയതാണ് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി. വൈജ്ഞാനിക- സാംസ്‌കാരിക രംഗത്ത് ഡോ. അസ്ഹരി നല്‍കിയ ആഗോള സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഉസ്ബെക്കിസ്ഥാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് നൂറുദ്ദീന്‍ ഖാലിഖ്‌നാസറോവ് പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചത്. സമാധാനവും അക്കാദമിക സഹകരണവും ലക്ഷ്യമിട്ട് നടക്കുന്ന ഈ ഉന്നതതല സമ്മേളനത്തില്‍ ആഗോളതലത്തില്‍ നിന്നുള്ള മുന്നൂറിലധികം പ്രമുഖ പണ്ഡിതന്മാരും ഗവേഷകരുമാണ് പങ്കെടുക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0