വൈദ്യുതി മുടക്കം പതിവായി കാസർഗോഡ് ഗവ. ആയുർവേദ ആശുപത്രി: ബദൽ സംവിധാനമില്ലാതെ രോഗികൾ വലയുന്നു

Sep 9, 2026 - 11:27
Sep 9, 2026 - 16:06
വൈദ്യുതി മുടക്കം പതിവായി കാസർഗോഡ് ഗവ. ആയുർവേദ ആശുപത്രി: ബദൽ സംവിധാനമില്ലാതെ രോഗികൾ വലയുന്നു

കാസർഗോഡ്: ജില്ലാ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ഇടയ്ക്കിടെയുണ്ടാകുന്ന വൈദ്യുതി മുടക്കം രോഗികളെയും കൂട്ടിരിപ്പുകാരെയും കടുത്ത ദുരിതത്തിലാക്കുന്നു. വൻ ചൂട് അനുഭവപ്പെടുന്ന സമയങ്ങളിൽ വൈദ്യുതി പോകുന്നതോടെ രോഗികൾക്ക് സഹിക്കാനാവാത്ത ചൂടിൽ കഴിയേണ്ട സാഹചര്യമാണ് നിലവിലുള്ളത്.ആശുപത്രിയിൽ തടസ്സമില്ലാതെ വൈദ്യുതി ഉറപ്പുവരുത്താൻ ആവശ്യമായ ഇൻവെർട്ടറോ ജനറേറ്ററോ ലഭ്യമല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരായ നിരവധി രോഗികളാണ് ചികിത്സയ്ക്കായി ഈ സർക്കാർ സ്ഥാപനത്തെ ആശ്രയിക്കുന്നത്.ആശുപത്രിയിലെ അടിസ്ഥാന സൗകര്യമില്ലായ്മ പരിഹരിക്കാൻ അടിയന്തരമായി ഇൻവെർട്ടർ/ജനറേറ്റർ സംവിധാനം ഏർപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യം അടിയന്തരമായി പരിഗണിച്ച് രോഗികളുടെ ബുദ്ധിമുട്ടിന് ഉടൻ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0