നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്ന് സ്കൂൾ മേൽക്കൂര തകർന്നു; ഒഴിവായത് വൻ ദുരന്തം
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം അപകടകരമായ രീതിയിൽ താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ തകർന്നു വീണു. ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിനാണ് ഇന്നലെ രാത്രിയോടെ കേടുപാടുകൾ സംഭവിച്ചത്. അപകടം രാത്രിയിലായതിനാലും ക്ലാസ് മുറികളിൽ ആളില്ലാതിരുന്നതിനാലും വൻ ദുരന്തമാണ് ഒഴിവായത്. വിമാനം താഴേക്ക് പതിക്കുന്നതുപോലുള്ള ശബ്ദത്തോടെ താഴ്ന്നുപറന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. വിമാനങ്ങൾ താഴ്ന്നുപറക്കുന്നത് സംബന്ധിച്ച് മുൻപും പരാതി നൽകിയിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ശാശ്വതമായ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. എന്നാൽ, ഇത്തരം സംഭവങ്ങളിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്കാണ് പ്രാഥമിക ഉത്തരവാദിത്തമെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി. മുൻപ് ഉയർന്ന പരാതികളിൽ എയർപോർട്ട് അതോറിറ്റി ഇടപെട്ട് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0