സമസ്ത സെന്റിനറി: സ്വാഗതസംഘ രൂപവത്കരണം 12ന്
കോഴിക്കോട്: ഒരു നൂറ്റാണ്ടിന്റെ തിളക്കമാര്‍ന്ന ചരിത്രവും പാരമ്പര്യവുമുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെന്റിനറി മഹാസമ്മേളനത്തിന്റെ മുന്നോടിയായുള്ള സ്വാഗതസംഘ രൂപവത്കരണം ഈ മാസം 12ന് മലപ്പുറം ചെമ്മാട് ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കും. സ്വാഗതസംഘ പ്രഖ്യാപനത്തോടെ സമസ്തയുടെ സെന്റിനറി ആഘോഷങ്ങളും പദ്ധതികളും ഔദ്യോഗികമായി ആരംഭിക്കും. 2027 ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറം വാദീ ഹറമൈനിൽ വെച്ചാണ് ചരിത്രപ്രധാനമായ സമസ്‌ത സെൻ്റിനറി മഹാസമ്മേളനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
ജനകീയ നാട്ടുദർസ്, പണ്ഡിത സംഗമം, സ്റ്റുഡൻ്റ്സ് സമ്മിറ്റ്, മുതഅല്ലിം കോൺക്ലേവ്, ഫിഖ്ഹ് സമ്മിറ്റ്, ഇസ്സ കോഡ് സന്നദ്ധ സംഘം, സെൻ്റിനറി നിധി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് സെൻ്റിനറിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. സമസ്‌തയുടെ സാമൂഹിക-സാംസ്കാരിക സേവനങ്ങളെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികൾ.
സ്വാഗതസംഘ രൂപവത്കരണ യോഗത്തോടെ സെൻ്റിനറി പരിപാടികളുടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും. പ്രമുഖ പണ്ഡിതരും സംഘാടകരും സംബന്ധിക്കുന്ന സ്വാഗതസംഘ പ്രഖ്യാപന സംഗമത്തിൽ വരാനിരിക്കുന്ന പദ്ധതികളും ആവിഷ്‌കരിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0