ഉത്തരേന്ത്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും: മരണസംഖ്യ 12 ആയി ഉയർന്നു

Sep 3, 2026 - 09:47
ഉത്തരേന്ത്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും: മരണസംഖ്യ 12 ആയി ഉയർന്നു

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും പ്രളയവും തുടരുന്നു. മഴക്കെടുതികളിലും മണ്ണിടിച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഉത്തരാഖാണ്ട്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നാശനഷ്ടങ്ങൾ ഏറിയ പങ്കും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മലയോര മേഖലകളിൽ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് പ്രധാന ഹൈവേകളിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പ്രമുഖ നദികളായ ഗംഗ, അളകനന്ദ, മന്ദാകിനി എന്നിവ പലയിടങ്ങളിലും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. ജനവാസ മേഖലകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0