കേരളത്തിൽ ഗ്യാനേഷ് കുമാറിനെതിരായ കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിനും നീക്കം

Oct 24, 2026 - 10:19
Oct 24, 2026 - 10:21
കേരളത്തിൽ ഗ്യാനേഷ് കുമാറിനെതിരായ കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിനും നീക്കം

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ നിലവിലുണ്ടായിരുന്ന കെ എസ് ടി പി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. വിജിലൻസ് അന്വേഷണത്തിന് പുറമെ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും നീക്കം ആരംഭിച്ചിട്ടുണ്ട്. കേസിൽ പുതിയ തെളിവുകളും മൊഴികളും ലഭ്യമായതിനെത്തുടർന്നാണ് അന്വേഷണം കൂടുതൽ ശക്തമാക്കുന്നത്.  

സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥനായിരിക്കെ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിലാണ് ഗ്യാനേഷ് കുമാറിനെതിരെ ആരോപണം ഉയർന്നത്. അന്നത്തെ പ്രോജക്ട് മാനേജറുടെ ആത്മഹത്യയും അഴിമതി ആരോപണങ്ങളും കേന്ദ്രീകരിച്ചാണ് വിജിലൻസിനൊപ്പം ക്രൈംബ്രാഞ്ചും പുതിയ തെളിവുകൾ ശേഖരിച്ച് അന്വേഷണം വിപുലീകരിക്കാൻ ഒരുങ്ങുന്നത്. കെ എസ് ടി പി കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് മാനേജറായിരുന്ന ലീ ജീവനൊടുക്കിയ സംഭവത്തിൽ ഗ്യാനേഷ് കുമാറിനെതിരെ നിർണായക മൊഴി നൽകാൻ ലീയുടെ സുഹൃത്ത് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാർ ലീയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് മുൻ ജീവനക്കാരനായ സുഹൃത്ത് വ്യക്തമാക്കിയിരിക്കുന്നത്. കേസിന്റെ ഭാഗമായി മലേഷ്യയിൽ പോയി ലീയുടെ ബന്ധുക്കളെയും സഹപ്രവർത്തകരെയും കാണാനും വിവരങ്ങൾ ശേഖരിക്കാനും അന്വേഷണസംഘം പദ്ധതിയിടുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0